തിരുവനന്തപുരം - തൊഴുത്ത് മാറ്റി കെട്ടിയാല്‍ മച്ചിപ്പശു പ്രസവിക്കില്ലെന്ന് പറഞ്ഞ് പിണറായി സര്‍ക്കാറിന്റെ പുന:സംഘടനയെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരീധരന്റെ പരിഹാസം. മുഖം മിനുക്കാനാണ് മന്ത്രിസഭാ പുനഃസംഘടന എന്ന് പറയുന്നുണ്ടെങ്കിലും, മുഖം കൂടുതല്‍ വികൃതമാകുന്ന ലക്ഷണമാണ് കാണുന്നതെന്നും കെ. മുരളീധരന് പറഞ്ഞു. പല കേസിലും പ്രതികളായവരാണ് ഇപ്പോള്‍ മന്ത്രിസഭയിലുള്ളത്, ഗണേഷ് കുമാര്‍ കൂടി വന്നാല്‍ ആ കൂട്ടത്തില്‍ ഒരാള്‍ കൂടിയാകും. മന്ത്രിസഭാ പുനഃസംഘടന ഇടതുമുന്നണിയുടെ ആഭ്യന്തരകാര്യമാണെന്ന് പറഞ്ഞ മുരളീധരന് വര്‍ഷംതോറും സ്പീക്കറെ മാറ്റുന്ന രീതി ശരിയല്ലെന്നും വിമര്‍ശിച്ചു. വീണ്ടും സ്പീക്കറെ മാറ്റുമെങ്കില്‍ ഇത് മൂന്നാമത്തെ സ്പീക്കറെ ആകും തെരഞ്ഞെടുക്കുക. മന്ത്രിസഭ പോലെയല്ല, എം.എല്‍.എമാര്‍ വോട്ട് ചെയ്തിട്ടാണ് സ്പീക്കറെ തെരഞ്ഞെടുക്കേണ്ടത്. സ്പീക്കര്‍ എന്നത് നിഷ്പക്ഷമായ ഒരു പദവിയാണെന്നും അതിനെ രാഷ്ട്രീയമായി മാറ്റുന്നത് ശരിയല്ലെന്നുംവി.എസ്. അച്യുതാന്ദന് പറഞ്ഞിട്ടുണ്ട്. തനിക്കും അത് തന്നെയാണ് പറയാനുള്ളതെന്ന് മുരളീധരന് പറഞ്ഞു.