കോഴിക്കോട് - നിപ ജാഗ്രതയ്ക്കിടെ കോഴിക്കോട് നാദാപുരത്ത് യുവാവും ഭാര്യയും ക്വാറന്റീൻ ലംഘിച്ചതായി ആരോഗ്യപ്രവർത്തകരുടെ പരാതി. നാദാപുരം പഞ്ചായത്തിലെ 19-ാം വാർഡിലാണ് സംഭവം.
നിപ ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശിയുടെ വീട്ടിൽ പോയതിനാലാണ് ഇരുവരോടും ക്വാറന്റീനിൽ പോകാൻ നിർദേശിച്ചിരുന്നത്. എന്നാൽ, ഇരുവരും
നിയന്ത്രണം ലംഘിച്ച് ബന്ധുവീട്ടിൽ പോവുകയായിരുന്നു. ആരോഗ്യ വകുപ്പ് അധികൃതർ വീട്ടിലെത്തിയപ്പോഴാണ് യുവാവും ഭാര്യയും ബന്ധുവീട്ടിലാണെന്ന വിവരമറിഞ്ഞത്. സംഭവത്തിൽ രേഖാമൂലം പോലീസിൽ പരാതി നല്കുമെന്ന് ആരോഗ്യ വകുപ്പ് പ്രവർത്തകർ അറിയിച്ചു.