ന്യൂദല്‍ഹി- സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ രാഹുല്‍ നവീന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചുമതല നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
ഔദ്യോഗിക ഉത്തരവനുസരിച്ച്, 1993 ബാച്ച് ഐ.ആര്‍.എസ് ഉദ്യോഗസ്ഥനായ നവിന്‍ ഒരു സ്ഥിരം ഡയറക്ടറെ നിയമിക്കുന്നത് വരെയോ അല്ലെങ്കില്‍ അടുത്ത ഉത്തരവു വരുന്നതുവരെയോ ചുമതല വഹിക്കും. നിലവില്‍ ഇഡിയുടെ സ്‌പെഷ്യല്‍ ഡയറക്ടറാണ് നവീന്‍.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറായ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി വെളളിയാഴ്ച അവസാനിച്ചു. മിശ്രയുടെ കാലാവധി സെപ്റ്റംബര്‍ 15 വരെ നീട്ടിയത് ജൂലൈയില്‍ സുപ്രീം കോടതി അനുവദിച്ചിരുന്നുവെങ്കിലും ഇനി നീട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു.