ജിദ്ദ - ഓഹരി വിപണി തട്ടിപ്പ് നടത്തിയ 25 പേര്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി സൗദി കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി അറിയിച്ചു. 84 കമ്പനികളുടെയും മറ്റൊരു ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെയും ഷെയറുകളുടെ വിലയില്‍ സ്വാധീനം ചെലുത്തുന്നതിന് വ്യാജ പര്‍ച്ചെയ്‌സിംഗ് ഓര്‍ഡറുകള്‍ നല്‍കി കൃത്രിമങ്ങള്‍ നടത്തിയ കേസിലാണ് ഇവര്‍ നിയമ നടപടി നേരിടുന്നത്. സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത 72 കമ്പനികളുടെയും ഒരു ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെയും ഓഹരികളില്‍ കൃത്രിമം നടത്തിയ കേസില്‍ 23 പേര്‍ക്കും 26 കമ്പനികളുടെ ഷെയറുകളില്‍ കൃത്രിമം നടത്തിയ കേസില്‍ രണ്ടു പേക്കുമെതിരെയാണ് നിയമ നടപടികള്‍ സ്വീകരിക്കുന്നത്.