ഭോപ്പാല്‍ - മലയാളി വിദ്യാര്‍ത്ഥികളോട് നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണല്‍ ട്രൈബല്‍ സര്‍വകലാശാല. ക്യാമ്പസിലേക്ക് പ്രവേശിക്കണമെങ്കില്‍ മലയാളി വിദ്യാര്‍ഥികള്‍ നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദേശം. സര്‍വകലാശാലയില്‍ നടക്കുന്ന യുജി, പിജി ഓപ്പണ്‍ കൗണ്‍സിലിംഗിന് എത്തിയ വിദ്യാര്‍ഥികള്‍ ഇത് മൂലം ദുരിതത്തിലായി. നടപടി പ്രതിഷേധാര്‍ഹമാണെന്ന് വി ശിവദാസന്‍ എംപി പ്രതികരിച്ചു. രോഗത്തിന്റെയോ പ്രതിരോധ പ്രവര്‍ത്തനത്തിന്റെയോ പേര് പറഞ്ഞ് അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നിഷേധിക്കാന്‍ പാടില്ല. മലയാളി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു.