Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍നിന്ന് കേരളത്തിലേക്ക് കപ്പല്‍; ഡിസംബറില്‍ പരീക്ഷണ സര്‍വീസെന്ന് സൂചന

ദുബായ്- കൊച്ചിയിലേക്കും ബേപ്പൂരിലേക്കും യു.എ.ഇയില്‍നിന്ന് കപ്പല്‍ സര്‍വീസ് യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയില്‍ പ്രവാസികള്‍. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഡിസംബറില്‍ പരീക്ഷണ സര്‍വീസുണ്ടാകുമെന്ന് കരുതുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വൈ. എ. റഹീമാണ് ഇതു സംബന്ധിച്ച സൂചന നൽകിയത്.
വിജയിച്ചാല്‍ മാസത്തില്‍ രണ്ട് ട്രിപ്പുകള്‍ നടത്താനാണ് പദ്ധതിയെന്നും അദ്ദേഹം പറയുന്നു.  കപ്പല്‍ സര്‍വീസ് യാഥാര്‍ഥ്യമായാല്‍ വണ്‍വേ ടിക്കറ്റിന് പതിനായിരം രൂപ മതിയാകുമെന്നാണ് കരുതുന്നത്.
എല്ലാ സൗകര്യങ്ങളുമുള്ള കപ്പലായിരിക്കും യാത്രാ സര്‍വീസിന് ഉപയോഗിക്കുക. മറ്റൊരു സംസ്ഥാനത്തിന് വേണ്ടി കൊച്ചിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കപ്പലാണ് ദുബായ്- കേരള സര്‍വീസിന് ആദ്യഘട്ടത്തില്‍ ഉപയോഗിക്കുക. കണ്ടുവച്ചിട്ടുള്ളത്. കാര്‍ഗോ കമ്പനികളുമായി ചേര്‍ന്ന് സര്‍വീസ് ഏര്‍പ്പെടുത്തുന്നതിനാലാണ് ടിക്കറ്റ് 10,000 രൂപയ്ക്ക് നല്‍കാന്‍ സാധിക്കുന്നതെന്ന് വൈ.എ. റഹീം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ, ആനന്ദപുരം ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് െ്രെപവറ്റ് ലിമിറ്റഡ് എന്നിവയുള്‍പ്പെടെ വിവിധ പങ്കാളികളുമായി മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയും ആനന്ദപുരം ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് െ്രെപവറ്റ് ലിമിറ്റഡും തമ്മില്‍ ഒരു കണ്‍സോര്‍ഷ്യം രൂപീകരിക്കാനുള്ള തീരുമാനത്തിലെത്തിച്ചേര്‍ന്നിട്ടുണ്ട്. ആറ് മാസത്തെ പാസഞ്ചര്‍ കപ്പല്‍ ചാര്‍ട്ടര്‍ ചെയ്തുകൊണ്ട് പാസഞ്ചര്‍ ക്രൂയിസ് കപ്പല്‍ പ്രവര്‍ത്തനം ആരംഭിക്കുക എന്നതാണ് പദ്ധതി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് കപ്പല്‍ സര്‍വീസ് ആരംഭിച്ചെങ്കിലും അതിന് ദീര്‍ഘായുസ്സുണ്ടായിരുന്നില്ല.

 

Latest News