Sorry, you need to enable JavaScript to visit this website.

ഇമ്രാന്‍ ഖാന്‍ സൈന്യത്തിന്റെ  കയ്യിലെ കളിപ്പാവ-മുന്‍ ഭാര്യ രെഹം 

പാക്കിസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാനെതിരെ ഏറ്റവും അധികം വിമര്‍ശനങ്ങള്‍ ഉന്നയിച്ചത് മുന്‍ ഭാര്യയായ രെഹം ഖാനായിരുന്നു. ആത്മകഥയില്‍ രെഹം നടത്തിയ വെളിപ്പെടുത്തലുകള്‍ തിരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന ആകാംഷ എല്ലാവര്‍ക്കും ഉണ്ടായിരുന്നു. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി പദത്തിലേക്കെത്തുമ്പോഴും രെഹം ഖാന്‍ വിമര്‍ശനം തുടരുകയാണ്. സൈന്യത്തിന്റെ കയ്യിലെ കളിപ്പാവയാണ് ഇമ്രാന്‍ ഖാനെന്നാണ് രെഹം ഖാന്‍ ആരോപിക്കുന്നത്. തന്റെ അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് പാഠമാകട്ടെയെന്നും രെഹം പറയുന്നു. ഷൂ തുടയ്ക്കാന്‍ സൈന്യത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള തിരഞ്ഞെടുപ്പായിരുന്നു ഇത്തവണ പാക്കിസ്ഥാനില്‍ നടന്നത്. സൈന്യത്തിന്റെ പിന്തുണയോടെയാണ് ഇമ്രാന്‍ ഖാന്‍ വിജയിച്ചതെന്ന് പാക്കിസ്ഥാനില്‍ പരസ്യമായ രഹസ്യമാണ്. ഷൂ തുടയ്ക്കാന്‍ സൈന്യത്തിന് നല്ലൊരു അടിമയെ വേണം. ഇമ്രാന്‍ ആ ജോലി നന്നായി ചെയ്യുന്നു. അതുകൊണ്ടാണ് അയാള്‍ പ്രധാനമന്ത്രി കസേരയിലേക്കെത്തുന്നത്. ഇമ്രാന്‍ സൈന്യത്തിന്റെ കൈയ്യിലെ കളിപ്പാവയാണെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രെഹം ഖാന്‍ പറഞ്ഞു.  

Latest News