Sorry, you need to enable JavaScript to visit this website.

മകനെയും പേരക്കുട്ടിയെയും മുറിയിലടച്ച് തീയിട്ടു കൊന്നു, മരുമകൾക്ക് ഗുരുതര പരിക്ക്

തൃശൂർ- ഗൃഹനാഥന്റെ ആക്രമണത്തിൽ പൊള്ളലേറ്റ മകനും പേരക്കുട്ടിയും മരിച്ചു. തൃശൂർ ചിറക്കേക്കാട് സ്വദേശി ജോൺസന്റെ മകൻ ജോജി(38) മകൻ ടെണ്ടുൽക്കർ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ജോജിയുടെ ഭാര്യ ലിജി(32) ആശുപത്രിയിൽ ചികിത്സയിലാണ്. 
വ്യാഴാഴ്ച പുലർച്ചെയാണ് സെക്യൂരിറ്റി ജീവനക്കാരനായ ജോൺസൺ വീട്ടിൽ വെച്ച് മകനയെും കുടുംബത്തെയും ആക്രമിച്ചത്. ഭാര്യയെ മുറയിൽ പൂട്ടിയിട്ട ശേഷം ഇയാൾ മകന്റെ മുറിയിൽ പെട്രോളൊഴിച്ച തീ കൊളുത്തുകയായിരുന്നു. തുടർന്ന് നാട്ടുകാരാണ് തീയണച്ച് ജോജിയെയും കുടുംബത്തെയും ആശുപത്രിയിൽ എത്തിച്ചത്. 
ആക്രമണത്തിൽ മുറിയിലുണ്ടായിരുന്ന ജോജിക്കും ഭാര്യ ലിജിക്കും മകൻ ടെണ്ടുൽക്കറിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. മൂവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഭാര്യയുടെ നില ഗുരുതരമായി തുടരുകയാണ്.
 

Latest News