Sorry, you need to enable JavaScript to visit this website.

സോളാറിൽ വ്യക്തത നൽകി പ്രതിപക്ഷ നേതാവ്; സംസ്ഥാന പോലീസല്ല, സി.ബി.ഐ അന്വേഷണമാണ് വേണ്ടത്

- യു.ഡി.എഫിനെതിരെ ഒരു പരാമർശവും സി.ബി.ഐ റിപോർട്ടിലില്ല. പിണറായി വിജയൻ നന്ദകുമാറിനെ കണ്ടോ എന്ന് ഇനി പറയേണ്ടത് അദ്ദേഹം തന്നെയാണ്. പിണറായി ഗെറ്റ് ഔട്ട് അടിച്ച ആളുടെ വീട്ടിൽ ഇ.പി ജയരാജൻ എന്തിനാണ് പോയതെന്നും വി.ഡി സതീശൻ ചോദിച്ചു.
    
തിരുവനന്തപുരം -
സോളാറിലെ ഗൂഢാലോചനയിൽ സംസ്ഥാന പോലീസല്ല, സി.ബി.ഐ അന്വേഷണമാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഇന്നലെ യു.ഡി.എഫ് യോഗത്തിനുശേഷം കൺവീനർ എം.എം ഹസൻ 'ഇനി അന്വേഷണം ആവശ്യമില്ലെന്നു' പറഞ്ഞത് ആശയക്കുഴപ്പം ഉണ്ടാക്കിയ സാഹചര്യത്തിലാണ് അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് വ്യക്തത നൽകിയത്.
 സി.ബി.ഐ റിപോർട്ടിൽ അന്വേഷണം വേണ്ടെന്ന് യു.ഡി.എഫ് പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി പ്രതിയാവുന്ന കേസിൽ അദ്ദേഹത്തിന്റെ കീഴിലുള്ള സംസ്ഥാന പോലീസ് അന്വേഷിക്കേണ്ടതില്ലെന്നാണ് നിലപാട്. അതിനാൽ സി.ബി.ഐ അന്വേഷണം വേണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യം. സി.ബി.ഐയുടെ റിപോർട്ടിന്മേൽ സി.ബി.ഐ തന്നെ അന്വേഷിക്കണം. 
 അന്വേഷണത്തിൽ യു.ഡി.എഫിന് ഒരു ഭയവുമില്ല. യു.ഡി.എഫിനെതിരെ ഒരു പരാമർശവും സി.ബി.ഐ റിപോർട്ടിലില്ല. യു.ഡി.എഫ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ കാര്യങ്ങൾ വ്യക്തമാണ്. അതിൽ അന്വേഷണം നടത്തണമെന്ന് തന്നെയാണ് പറഞ്ഞത്. കേസിൽ കുറ്റകരമായ ഗൂഢാലോചന നടന്നുവെന്നാണ് സി.ബി.ഐ റിപോർട്ടിൽ പറയുന്നത്. സർക്കാർ സി.ബി.ഐ അന്വേഷണത്തിന് ആവശ്യപ്പെടണമെന്നാണ് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടത്. പ്രതിപക്ഷം എഴുതി തന്നാൽ അന്വേഷണം നടത്തുന്ന കാര്യം ആലോചിക്കാമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. എന്നാൽ, അത്തരത്തിൽ എഴുതി കൊടുക്കേണ്ടതില്ലെന്നാണ് യു.ഡി.എഫ് യോഗത്തിൽ തീരുമാനിച്ചത്. കാരണം, ക്രിമിനൽ ഗൂഢാലോചനയിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി. ആ മുഖ്യമന്ത്രിയുടെ കീഴിൽ അന്വേഷണം വേണ്ടെന്നാണ് തീരുമാനം. അതിനാൽ, വിഷയം സംസ്ഥാന ഏജൻസി അന്വേഷിക്കേണ്ടെന്നും സി.ബി.ഐ അന്വേഷിച്ചില്ലെങ്കിൽ നിയമ വഴി തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 കൊട്ടാരക്കര കോടതിയിൽ ഇതുമായി ബന്ധപ്പെട്ട കേസ് നടക്കുന്നുണ്ട്. പുതിയ റിപോർട്ട് കൂടി വെച്ച് ആ കോടതിയെ തന്നെ സമീപിക്കണോ, അതോ മറ്റേതെങ്കിലും കോടതിയെ സമീപിക്കണോ എന്നത് നിയമവിദഗ്ധരുമായി കൂടിയാലോചിച്ചശേഷം തീരുമാനിക്കും. 
 പിണറായി വിജയൻ നന്ദകുമാറിനെ കണ്ടോ എന്ന് ഇനി പറയേണ്ടത് അദ്ദേഹം തന്നെയാണ്. പിണറായി വിജയൻ ഗെറ്റ് ഔട്ട് അടിച്ച ആളുടെ വീട്ടിൽ ഇ.പി ജയരാജൻ എന്തിനാണ് പോയതെന്നും വി.ഡി സതീശൻ ചോദിച്ചു.
 ദല്ലാൾ പറയുന്നത് എങ്ങനെ മുഖവിലക്കെടുക്കും. രണ്ട് കോൺഗ്രസ് അഭ്യന്തര മന്ത്രിമാർ ഇടപെട്ടുവെന്ന് നന്ദകുമാർ പറഞ്ഞത് മുഖ്യമന്ത്രിയെ രക്ഷിക്കാൻ വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് ന്യായീകരിച്ചു.

Latest News