പറ്റ്‌ന- മുസാഫര്‍പുര്‍ ജില്ലയില്‍ ബാഗ്മതി നദിയിലെ മധുപുര്‍ ഘട്ടിനടുത്ത് ബോട്ട് മുങ്ങി. പതിനാല് കുട്ടികളെ കാണാതായി.
സ്‌കൂളിലേക്കു പോകുകയായിരുന്ന 34 കുട്ടികളാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് വിവരം. ഇവരില്‍ ഇരുപതു പേരെയാണ് രക്ഷപ്പെടുത്തിയത്. ജില്ലാ മജിസ്‌ട്രേറ്റിനോട് നേരിട്ട് കാര്യങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു.