ന്യൂയോര്‍ക്ക്- അമേരിക്കയില്‍ പോലീസ് പട്രോളിംഗ് കാറിടിച്ച് മരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ കുറിച്ച് പോലീസുകാരന്‍ തമാശ പറഞ്ഞ് ചിരിച്ചത് വിവാദമായി. പോലീസുകാരന്റെ തമാശയും ചിരിയും കേള്‍ക്കുന്ന ബോഡിക്യാം വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിഷയം ഗൗരവമായി ഏറ്റെടുത്തതായി ഇന്ത്യ അറിയിച്ചു.
ഇന്ത്യന്‍ വിദ്യാര്‍ഥിനി ജാഹ്നവി കണ്ടുലയാണ് കാറിടിച്ച് മരിച്ചത്. സിയാറ്റില്‍ പോലീസ് ഓഫീസേഴ്‌സ് ഗില്‍ഡ് വൈസ് പ്രസിഡന്റ് ഡാനിയല്‍ ഓഡററാണ് വിവാദ പരാമര്‍ശം നടത്തിയത്. ഇയാള്‍ ഗില്‍ഡിന്റെ പ്രസിഡന്റ് മൈക്ക് സോളനുമായി നടത്തിയ ഫോണ്‍ കോളില്‍ അവള്‍ക്ക് അത്രയേ വിലയുള്ളൂ എന്ന് പറയുന്നത് വീഡിയോ ക്ലിപ്പില്‍ കേള്‍ക്കാമെന്ന് ദി സിയാറ്റില്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവം അങ്ങേയറ്റം വിഷമിപ്പിക്കുന്നതാണെന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ദാരുണമായ കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സമഗ്രമായ അന്വേഷണത്തിനും നടപടിക്കുമായി സിയാറ്റില്‍, വാഷിംഗ്ടണ്‍ സ്‌റ്റേറ്റിലെ പ്രാദേശിക അധികാരികളോടും വാഷിംഗ്ടണ്‍ ഡിസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടതായി കോണ്‍സുലേറ്റ് എക്‌സില്‍ നല്‍കിയ പോസ്റ്റില്‍ പറഞ്ഞു.
കോണ്‍സുലേറ്റും എംബസിയും ഈ വിഷയത്തില്‍ ബന്ധപ്പെട്ട എല്ലാ അധികാരികളുമായും തുടര്‍ച്ചയായി ബന്ധപ്പെടുമെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി.
സൗത്ത് ലേക്ക് യൂണിയനിലെ നോര്‍ത്ത് ഈസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി കാമ്പസില്‍ വിദ്യാര്‍ഥിനി ആയിരുന്ന 23 കാരി ജാഹ്നവി ഡെക്സ്റ്റര്‍ അവന്യൂ നോര്‍ത്തിനും തോമസ് സ്ട്രീറ്റിനും സമീപം നടക്കുമ്പോള്‍ ജനുവരി 23 ന് കെവിന്‍ ഡേവ് ഓടിച്ച സിയാറ്റില്‍ പോലീസ് വാഹനം ഇടിക്കുകയായിരുന്നു.
സംഭവം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ഓഡറര്‍ അശ്രദ്ധമായി തന്റെ ബോഡി ക്യാമറ ഓണാക്കിയതാണ് പരിഹാസം പുറത്തിറിയാന്‍ കാരണമായത്.
ജാഹ്നവിയുടെ ജീവന് അത്രയേ വിലയുള്ളൂ എന്നും അവള്‍ക്ക് 26 വയസ്സായെന്നും ഒരു പതിനൊന്നായിരം ഡോളര്‍ ചെക്ക് എഴുതൂ എന്നുമാണ് ഓഡററര്‍ പറയുന്നത്. ഡേവ് മണിക്കൂറില്‍ 50 മൈല്‍ വേഗത്തിലാണ് പോയതെന്നും പരിശീലനം ലഭിച്ച ഒരു െ്രെഡവര്‍ക്ക് അത് നിയന്ത്രണാതീതമല്ലെന്ന് പറഞ്ഞ് ന്യായീകരിക്കുന്നുമുണ്ട്. .
ജൂണില്‍ പൂര്‍ത്തിയാക്കിയ പോലീസ് അന്വേഷണത്തില്‍, ഡേവ് യഥാര്‍ത്ഥത്തില്‍ മണിക്കൂറില്‍ 74 മൈല്‍ വേഗതയിലാണ് 25 മൈല്‍ അനുവദനീയമായ സോണില്‍ സഞ്ചരിച്ചതെന്ന് കണ്ടെത്തി.