ചെന്നൈ- എ.ഐ.എ.ഡി.എം.കെ മുൻ നേതാവും എം.എൽ.എയുമായ ടി.ടി.വി ദിനകരന്റെ കാറിന് നേരെ പെട്രോൾ ബോംബ് ആക്രമണം. ഇന്ന് രാവിലെയാണ് അക്രമണമുണ്ടായത്. ദിനകരൻ കാറിലുണ്ടായിരുന്നില്ല. ഡ്രൈവർക്കും പേഴ്‌സണൽ ക്യാമറമാനും പരിക്കേറ്റു. കാറിന്റെ ചില്ലുകൾ തകർന്നു. പാർട്ടിയിൽനിന്ന് പുറത്താക്കിയ ബുള്ളറ്റ് പരിമളം എന്നയാളാണ് അക്രമത്തിന് പിന്നിലെന്നാണ് നിഗമനം. നേരത്തെ ജയലളിത വിജയിച്ച ആർ.കെ നഗർ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയാണ് ദിനകരൻ.