മക്ക - മക്ക, ജിദ്ദ, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈൻ ഹൈസ്പീഡ് റെയിൽവെയിൽ ചൊവ്വാഴ്ച വൈകീട്ട് ഏതാനും സർവീസുകൾ മുടങ്ങിയതിൽ പദ്ധതി പ്രവർത്തിപ്പിക്കുന്ന സൗദി, സ്പാനിഷ് ട്രെയിൻ പ്രൊജക്ട് കമ്പനി യാത്രക്കാരോട് ക്ഷമാപണം നടത്തി. അപ്രതീക്ഷിതമായുണ്ടായ സാങ്കേതിക തകരാറാണ് സർവീസുകൾ മുടങ്ങാൻ ഇടയാക്കിയത്. തകരാറുകൾ ശരിയാക്കി സർവീസുകൾ പുനരാരംഭിച്ചു. സർവീസുകൾ മുടങ്ങിയതു മൂലം പ്രയാസങ്ങളും കഷ്ടനഷ്ടങ്ങളും നേരിട്ട മുഴുവൻ യാത്രക്കാർക്കും നിയമാനുസൃത നഷ്ടപരിഹാരം നൽകുമെന്നും സൗദി, സ്പാനിഷ് ട്രെയിൻ പ്രൊജക്ട് കമ്പനി അറിയിച്ചു.