സമൂഹമാധ്യമങ്ങളിൽ വന്ന ഒരു വിവാഹ ക്ഷണക്കത്താണിപ്പോൾ താരം. വധൂവരന്മാരുടെ പേരിനൊപ്പം അവരുടെ വിദ്യാഭ്യാസ യോഗ്യതകൂടി വ്യക്തമാക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേര് കൂടി വന്നതോടെയാണ് കത്ത് വൈറലായത്.
വരന്റെ പേരിനൊപ്പം 'ഐഐടി മുംബൈ' എന്നും വധുവിന്റെ പേരിനൊപ്പം 'ഐഐടി ദില്ലി'യെന്നും രേഖപ്പെടുത്തിയതാണ് സമൂഹമാധ്യമത്തിൽ ചർച്ച കൊഴുപ്പിക്കുന്നത്.
'ആ ക്ഷണക്കത്തിൽ വധൂവരന്മാരുടെ പ്രധാന ശമ്പളം, ലിങ്ക്ഡിൻ പ്രൊഫൈൽ പരാമർശിക്കാത്തതിൽ നിരാശയുണ്ട്' എന്നാണ് ഒരാളുടെ പരിഹാസം. ഇതിനെ എത്രയോ പേർ പിന്തുണച്ചിട്ടുണ്ട്. 'ഓ, റാങ്ക് നഷ്ടപ്പെട്ടുവല്ലേ' എന്നാണ് വേറൊരാളുടെ കുത്ത്. 'ഇത് അസംബന്ധമാണ്. എന്തുകൊണ്ടാണ് അവർ അവരുടെ ജിപിഎ പരാമർശിക്കാത്തത്? എന്നാണ് മറ്റൊരാളുടെ ചോദ്യം. ഒപ്പം 'വിവാഹം കഴിക്കാൻ നിങ്ങൾക്ക് വേണ്ടത് പ്രണയമാണ്' എന്ന് പലരും ഉപദേശിക്കുന്നതും കാണാം. എന്നാൽ, എല്ലാം വിപണിവൽക്കരിക്കപ്പെട്ട ഇക്കാലത്ത് വിവാഹിതരാകുന്നവരുടെ വിദ്യാഭ്യാസ യോഗ്യത കത്തിൽ കുറിച്ചത് തെറ്റല്ലെങ്കിലും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ലെന്നും പ്രതികരണങ്ങളുണ്ട്.