പറ്റ്‌ന- പ്രതിപക്ഷ മുന്നണി ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ ഏറ്റവും അനുയോജ്യന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണെന്ന് ജനതാദള്‍ (യു) അധ്യക്ഷന്‍ ലലന്‍ സിങ്. ബിഹാര്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ 17 വര്‍ഷത്തെ അനുഭവ സമ്പത്തിന് പുറമേ പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തുള്ള പരിചയവും അദ്ദേഹത്തിനുണ്ടെന്നും പതിറ്റാണ്ടുകളായി അധികാരം കൈയിലുണ്ടായിട്ടും കളങ്കമുണ്ടാകാത്ത നേതാവാണ് നിതീഷ് കുമാറെന്നും ലലന്‍ സിങ് പറഞ്ഞു.
ഇന്ത്യമുന്നണിയുടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിനുള്ള ആവശ്യങ്ങള്‍ പല ഭാഗങ്ങളില്‍ നിന്നായി ഉയരുന്നുണ്ട്.