ന്യൂദൽഹി-സനാതന ധർമ്മത്തെ ആക്രമിച്ചതിനു പിന്നിൽ വോട്ട് ബാങ്ക് രാഷ്ട്രീയമുണ്ടെന്നും പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന് ഹഡൻ അജണ്ടയുണ്ടെന്നും ബിജെപി ആരോപിച്ചു. പ്രാചീനകാലം മുതലുള്ള വിശ്വാസത്തെ കുറിച്ച് ഡിഎംകെ നേതാക്കൾ നിരന്തരം വിമർശന പരാമർശങ്ങൾ നടത്തിയിട്ടും പ്രതിപക്ഷ നേതാക്കൾ നിശബ്ദത പാലിക്കുകയാണെന്ന് പാർട്ടി കുറ്റപ്പെടുത്തി.
വിഷയത്തിൽ സോണിയ ഗാന്ധി എത്രത്തോളം മൗനം പാലിക്കുന്നുവോ അത്രയധികം സനാതൻ ധർമ്മത്തെ എതിർക്കുന്നത് ഇന്ത്യാ സംഘത്തിന്റെ അജണ്ടയുടെ ഭഗമാണെന്ന് വ്യക്തമാകുമെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ് പറഞ്ഞു.
സനാതൻ ധർമ്മത്തെ എതിർക്കുകയെന്നത് സഖ്യത്തിന്റെ അജണ്ടയാണെന്ന ഡിഎംകെ നേതാവിന്റെ സമീപകാല പരാമർശം അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്‌നാട് നേതാവ് പറഞ്ഞതാണ് ശരിയെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു.