ഇടുക്കി- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റു ചെയ്തു. കുമളി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്ലസ് വണിന് പഠിക്കുന്ന പെണ്‍കുട്ടിയും കോളേജ് വിദ്യാര്‍ഥിയായ യുവാവും ഒരേ നാട്ടുകാരാണ്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയും യുവാവും തമ്മില്‍ സ്‌നേഹ ബന്ധത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. അടുത്തിടെ ഇവരുടെ ബന്ധം വീട്ടില്‍ അറിഞ്ഞതോടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരം പുറത്താകുന്നത്. ഇതോടെ പരാതിയുമായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. അണക്കരയില്‍ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. തൊടുപുഴ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.