കോഴിക്കോട് - കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം. രണ്ട് പേര് പനി ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ മരിച്ചിരുന്നു. ഇത് നിപ വൈറസ് ബാധമൂലമാണെന്നാണ് സംശയം ഉയര്‍ന്നത്. ഒരാളുടെ ബന്ധുക്കള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ജില്ലയില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രത പുറപ്പെടുവിച്ചു. ആരോഗ്യ വകുപ്പ് ഉന്നതതലയോഗം ചേര്‍ന്നാണ് അതി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്ത് വിട്ടിട്ടില്ല.