സിയോള്‍- കിം ജോങ് ഉന്‍ റഷ്യ സന്ദര്‍ശിക്കുന്നെന്ന വാര്‍ത്ത മോസ്‌കോ സ്ഥിരീകരിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി കിം ജോങ് ഉന്‍ കൂടിക്കാഴ്ച നടത്തുമെന്നും വ്യക്തമാക്കി. ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെ. സി. എന്‍. എയും കിമ്മിന്റെ റഷ്യന്‍ സന്ദര്‍ശന വിവരം സ്ഥിരീകരിച്ചു.
പുടിന്‍ ക്ഷണിച്ചതിന് പിന്നാലെയാണ് കിം റഷ്യ സന്ദര്‍ശിക്കുന്നത്. വിദേശ സന്ദര്‍ശനത്തിനായി കിം ഉപയോഗിക്കാറുള്ള പച്ച നിറമുള്ള ട്രെയിന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് കണ്ടെത്തിയതായി അസോസിയേറ്റഡ് പ്രസും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കിമ്മിന്റെ യാത്ര ട്രെയിനിലാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
റഷ്യന്‍ നഗരമായ വ്‌ളാഡിവോസ്‌തോക്കില്‍ ചൊവ്വാഴ്ചയായിരിക്കും കിമ്മും പുടിനും തമ്മില്‍ കൂടിക്കാഴ്ച നടത്തുക. ഇതേ നഗരത്തില്‍ തന്നെയാണ് 2019ല്‍ കിം- പുടിന്‍ കൂടിക്കാഴ്ച ആദ്യം നടന്നത്.
റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധത്തില്‍ ആയുധങ്ങള്‍ കുറഞ്ഞതോടെയാണ് പുടിന്‍- കിം കൂടിക്കാഴ്ചയെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഉത്തര കൊറിയയുടെ കൈവശം ദശലക്ഷക്കണക്കിന് ആര്‍ട്ടിലറി ഷെല്ലുകളും റോക്കറ്റുകളുമുണ്ട്. ഇവ റഷ്യന്‍ സൈന്യത്തിന് നല്‍കാനും പകരം ഭക്ഷ്യവസ്തുക്കള്‍, ഊര്‍ജം എന്നിവയും ബാലിസ്റ്റിക് മിസൈലുകള്‍, ന്യൂക്ലിയാര്‍ ബാലിസ്റ്റിക് മിസൈല്‍ സബ് മറൈനുകള്‍, ശത്രു സങ്കേത പരിശോധന നടത്താവുന്ന ഉപഗ്രഹങ്ങള്‍ എന്നിവയാണ് ഉത്തര കൊറിയ പ്രതീക്ഷിക്കുന്നത്.
യുക്രെയ്ന്‍ സംഘര്‍ഷത്തിന് പിന്നാലെയാണ് ഉത്തരകൊറിയയും റഷ്യയും സൗഹൃദം ശക്തമായത്.