ന്യൂദല്‍ഹി-മുംബൈ-ഗുവാഹത്തി ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി എയര്‍ലൈന്‍ വക്താവ് അറിയിച്ചു. യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നാണ് കേസ്.
സെപ്റ്റംബര്‍ 10 ന് 6 ഇ 5319 ഫ്‌ലൈറ്റിലായിരുന്നു സംഭവം. യാത്രക്കാരി ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് വിമാനം ഗുവാഹത്തിയില്‍ ഇറക്കിയ ശേഷം പ്രതിയെ അസം പോലീസിന് കൈമാറി.
പരാതിക്കാരി ലോക്കല്‍ പോലീസില്‍ ഒരു എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ അന്വേഷണത്തില്‍ എല്ലാ സഹായവും നല്‍കുമെന്നും എയര്‍ലൈന്‍ വക്താവ് പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ വിമാനങ്ങളില്‍ നാല് ലൈംഗിക പീഡനക്കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഓഗസ്റ്റ് 16ന് നടന്ന സംഭവത്തില്‍, ദല്‍ഹി-മുംബൈ സ്‌പൈസ് ജെറ്റ് വിമാനത്തിലായിരുന്നു ലൈംഗികാതിക്രമം. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
സംഭവത്തില്‍ ദല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മലിവാള്‍ ദല്‍ഹി പോലീസിനും ഡിജിസിഎക്കും നോട്ടീസ് അയച്ചിരുന്നു.
പ്രതിയായ യാത്രക്കാരന്‍ വിമാന ജീവനക്കാരിയുടെയും സഹയാത്രികയുടെയും സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന വീഡിയോ ആണ് പ്രചരിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)