Sorry, you need to enable JavaScript to visit this website.

'മുന്നിൽനിന്നും പിന്നിൽനിന്നും കുത്താൻ ആരും നോക്കേണ്ട'; മുന്നറിയിപ്പുമായി ജിഫ്രി തങ്ങൾ

- പണ്ഡിതന്മാരുടെ വീഴ്ചയെ വേദനയോടെ ആണ് സമൂഹം കാണുകയെന്ന്  മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറം -
 സമസ്തയിൽ രൂപപ്പെടുന്ന മുറുമുറുപ്പിൽ മുന്നറിയിപ്പുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്തയിൽ ഭിന്നതയുണ്ടാക്കാൻ ആരു ശ്രമിച്ചാലും അത് വിജയിക്കില്ല. സമസ്തയെ പിന്നിൽ നിന്നും മുന്നിൽ നിന്നും കുത്താൻ ആരും നോക്കേണ്ടെന്നും ജിഫ്രി തങ്ങൾ ഓർമിപ്പിച്ചു. അങ്ങനെ ശ്രമിച്ചാൽ അത് അപകടത്തിലേക്കുള്ള പോക്കാകുമെന്നും സമസ്ത എന്നും നിലനിൽക്കേണ്ട പ്രസ്ഥാനമാണെന്നും സമസ്തയുടെ മലപ്പുറം ജില്ലാ സമ്മേളനത്തിൽ ജിഫ്രി തങ്ങൾ പറഞ്ഞു. 
  കുഴപ്പമുണ്ടാക്കുന്ന പ്രവൃത്തികൾ പണ്ഡിതന്മാരിൽനിന്നും ഉണ്ടാകാൻ പാടില്ലാത്തതാണ്. സമസ്തയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങൾ സമസ്തയുടെ ആശയങ്ങൾ അംഗീകരിച്ച് മുന്നോട്ടു പോകണമെന്നും ജിഫ്രി തങ്ങൾ ഓർമിപ്പിച്ചു.
 മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റും സമസ്ത നേതാവുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വേദിയിൽ ഇരിക്കെയാണ് ജിഫ്രി തങ്ങളുടെ പരാമർശം. സി.പി.എമ്മുമായുള്ള സഹകരണത്തെച്ചൊല്ലിയും സി.ഐ.സി സ്ഥാപനങ്ങളുമായും മറ്റും ബന്ധപ്പെട്ട് സമസ്തയിൽ രണ്ടു ധാരകൾ രൂപപ്പെടുന്നുവെന്ന വിമർശങ്ങൾക്കിടെയാണ് സമസ്ത പ്രസിഡന്റ് തന്നെ എല്ലാവർക്കുമായി മുന്നറിയിപ്പ് നൽകിയത്. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 സമസ്ത പരമ്പരാഗതമായി പൊതുവേ ലീഗനുകൂല സംഘടനയാണെങ്കിലും ജിഫ്രി തങ്ങൾ സംഘടനയെ ലീഗുമായി അകലം കൂട്ടാനും ഇടതുമായി അടുപ്പിക്കാനും ശ്രമിക്കുന്നവരുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപണമുണ്ട്. എന്നാൽ, ജിഫ്രി തങ്ങൾ ഏതെങ്കിലുമൊരു പാർട്ടി കൂടാരത്തിൽ സമസ്തയെ തളയ്ക്കാനല്ല, ഇടതായാലും വലതായും സംഘടനയ്ക്ക് തുല്യ അകലമാണ് വേണ്ടതെന്നും ഇഷ്യൂ ബേസ്ഡ് ആയി സമസ്തയുടെ നിലപാടിനെ തുണയ്ക്കുന്നവർക്കൊപ്പമാണ് നില കൊള്ളേണ്ടതെന്ന കാഴ്ചപ്പാടാണ് മുന്നോട്ട് വയ്ക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
  പണ്ഡിതന്മാരുടെ വീഴ്ചയെ വേദനയോടെയാണ് സമൂഹം കാണുകയെന്ന് സമ്മേളനത്തിൽ സംസാരിച്ച മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. 

Latest News