Sorry, you need to enable JavaScript to visit this website.

താമസിക്കുന്ന ബംഗ്ലാവ് വില്‍ക്കുന്ന തര്‍ക്കത്തെച്ചൊല്ലി സുപ്രീംകോടതി അഭിഭാഷകയെ ഭര്‍ത്താവ് കുത്തിക്കൊന്നു.

ന്യൂദല്‍ഹി - താമസിക്കുന്ന ബംഗ്ലാവ് വില്‍ക്കുന്ന തര്‍ക്കത്തെച്ചൊല്ലി സുപ്രീംകോടതി അഭിഭാഷകയെ ഭര്‍ത്താവ് കുത്തിക്കൊന്നു.  രേണു സിന്‍ഹ(61)യെ ഭര്‍ത്താവ് നിതിന്‍ നാഥ് സിന്‍ഹയാണ് കൊലപ്പെടുത്തിയത്. നോയിഡ സെക്ടര്‍ 30ലെ ബംഗ്ലാവിലാണ് സംഭവം. ബംഗ്ലാവ് വില്‍ക്കുന്നതിനെപ്പറ്റിയുളള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നല്‍കുന്ന  വിവരം. വീടിനുളളിലെ കുളിമുറിയില്‍ കൊല്ലപ്പെട്ട നിലയിലായിരുന്നു രേണു സിന്‍ഹയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസമായിട്ടും ഫോണില്‍ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. തുടര്‍ന്ന് സഹോദരന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ബംഗ്ലാവില്‍ എത്തിയ പൊലീസ് യുവതിയുടെ മൃതദേഹം കണ്ടെത്തി. ഭര്‍ത്താവിനെ കാണാതായതോടെ സംശയമുയര്‍ന്നു. തുടര്‍ന്ന് ഇയാളുടെ ഫോണ്‍ ട്രാക്ക് ചെയ്തപ്പോള്‍ അവസാന ലൊക്കേഷന്‍ ബംഗ്ലാവ് തന്നെയാണ് കാണിച്ചത്. 36 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ ബംഗ്ലാവിലെ സ്റ്റോര്‍ റൂമില്‍ ഒളിച്ചിരുന്ന പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

 

Latest News