(മുക്കം) കോഴിക്കോട് - സ്തുത്യർഹമായ സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ കോടഞ്ചേരി പോലീസ് സ്റ്റേഷിലെ എസ്.ഐ സലീം മുട്ടാത്തിന് മുക്കം സൗഹൃദ വേദി സ്വീകരണം നൽകി. വേദി ചെയർമാനും കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാനുമായ വി കുഞ്ഞാലി ഉപഹാര സമർപ്പണം നടത്തി.
ചടങ്ങിൽ കക്കാട് വാർഡ് മെമ്പർ എടത്തിൽ ആമിന അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എം സൗദ ടീച്ചർ മുഖ്യാതിഥിയായി.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ വി ഷംലൂലത്ത്, കെ.പി.യു അലി, കാരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എം.ടി അഷ്റഫ്, മുസ്ലിം ലീഗ് തിരുവമ്പാടി മണ്ഡലം ജനറൽ സെക്രട്ടറി പി.ജി മുഹമ്മദ്, വൈസ് പ്രസിഡന്റ് മജീദ് പുതുക്കുടി, സി.പി.എം കൊടിയത്തൂർ ലോക്കൽ കമ്മിറ്റി അംഗം ഗിരീഷ് കാരക്കുറ്റി, എൽ.ജെ.ഡി നേതാവ് പി.കെ.സി മുഹമ്മദ്, ഖത്തർ കെ.എം.സി.സി തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ഇ.എ നാസർ, മാധ്യമ പ്രവർത്തകരായ എ.പി മുരളീധരൻ മാസ്റ്റർ, കെ.സി റിയാസ്, കൊടിയത്തൂർ പി.ടി.എം ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സുധീർ മാസ്റ്റർ, ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രടരി അബ്ദു കൊയങ്ങോറൻ, മുൻ പഞ്ചായത്ത് മെമ്പർമാരായ ജി അബ്ദുൽഅക്ബർ, കെ.പി അഹമ്മദ് കുട്ടി ഹാജി ചേന്ദമംഗല്ലൂർ, ലൗഷോർ ജനറൽ സെക്രട്ടറി യു.എ മുനീർ, കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രസിഡന്റ് ടി.ടി അബ്ദുറഹ്മാൻ, എസ്.എ.നാസർ, സലീം പുതിയേടത്ത്, ഇ കുഞ്ഞിമായിൻ, മുഹമ്മദ് കക്കാട്, ഫസൽ ബാബു ആശംസകൾ നേർന്നു.
സൗഹൃദവേദി ജനറൽ കൺവീനർ ഇ.എ ജബ്ബാർ സ്വാഗതവും വൈസ് പ്രസിഡന്റ് നടുക്കണ്ടി അബൂബക്കർ നന്ദിയും പറഞ്ഞു. സംഘാടകസമിതി ഭാരവാഹികളായ ഇ.എ സലാം, പി മുഹമ്മദലി, എ.പി മുജീബ് തുടങ്ങിയവർ നേതൃത്വം നൽകി.