ന്യൂദല്‍ഹി- ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് മടങ്ങാനായില്ല. വിമാനത്തിന് സാങ്കേതിക തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യാത്ര മുടങ്ങിയത്.
വിമാനത്തിന്റെ തകരാര്‍ പരിഹരിച്ചതിന് ശേഷം മാത്രമേ ട്രൂഡോയും സംഘവും ഇന്ത്യയില്‍ നിന്നും കാനഡയിലേക്ക് മടങ്ങുകയുള്ളു.
യാത്ര നടത്താനിരുന്ന സിഎഫ്‌സി001 എന്ന വിമാനത്തില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പരിഹരിക്കാന്‍ സമയമെടുക്കുന്നതിനാല്‍ ഇന്നു രാത്രിയില്‍ കൂടി ഇന്ത്യയില്‍ തുടരുകയാണെന്നും കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഞായറാഴ്ച വൈകിട്ട് എട്ടു മണിക്കായിരുന്നു ട്രൂഡോ മടങ്ങേണ്ടിയിരുന്നത്.