ന്യൂദൽഹി- സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നാളെ(തിങ്കൾ) ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തും. ജി20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ മുഹമ്മദ് ബിൻ സൽമാൻ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനമാണ് രാജ്യത്ത് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ ആദ്യ നേതാക്കളുടെ യോഗത്തിൽ മുഹമ്മദ് ബിൻ സൽമാൻ സഹ അധ്യക്ഷനാകും. ഇന്നും മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിൽ തങ്ങുമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.