അബുദാബി - ഇന്റര്‍നാഷണല്‍ ഹണ്ടിംഗ് ആന്‍ഡ് ഇക്വസ്ട്രിയന്‍ എക്‌സിബിഷന്റെ അവസാന ദിവസം നടന്ന ലേലത്തില്‍ ഒരു ഫാള്‍ക്കന് 600,000 ദിര്‍ഹം (163,380 ഡോളര്‍) വില ലഭിച്ചു.
അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ കഴിഞ്ഞാഴ്ച നടന്ന പരിപാടിയില്‍ ഡസന്‍ കണക്കിന് ഫാള്‍ക്കന്‍ പക്ഷികള്‍ വില്‍പ്പനക്കെത്തിയിരുന്നു. വെള്ളിയാഴ്ചയാണ് പരിപാടി സമാപിച്ചത്.
വലിയ വില്‍പ്പന നേടുമെന്ന പ്രതീക്ഷയില്‍ ബ്രീഡര്‍മാരും വ്യാപാരികളും സാംസ്‌കാരിക പരിപാടിയിലേക്ക് ഒഴുകിയെത്തി.
അഡിഹെക്‌സ് 2023 ലെ അവസാന ലേലത്തില്‍ 600,000 ദിര്‍ഹമാണ് ഫാള്‍ക്കണ്‍ വില്‍പ്പനയില്‍ ഒന്നാമതെത്തിയത്.
കഴിഞ്ഞ വര്‍ഷം അഡിഹെക്‌സില്‍, ഒരു അമേരിക്കന്‍ അള്‍ട്രാവൈറ്റ് ഫാള്‍ക്കണിനായി ഒരു ലേലക്കാരന്‍ 1.01 ദശലക്ഷം ദിര്‍ഹം ചെലവഴിച്ചിരുന്നു.
അഡിഹെക്‌സില്‍ നടന്ന മറ്റൊരു ലേലത്തില്‍ യു.എ.ഇയിലെ ഏറ്റവും മികച്ച റേസിംഗ് ഒട്ടകങ്ങളില്‍ 25 എണ്ണം മൊത്തം 1.2 ദശലക്ഷം ദിര്‍ഹത്തിന് വിറ്റു.