വിജയവാഡ- ആന്ധ്രാപ്രദേശില്‍ റാലികളും യോഗങ്ങളും വിലക്കി പോലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തി.
സ്‌കില്‍ ഡെവലപ്‌മെന്റെ കോര്‍പറേഷന്‍ കുംഭകോണക്കേസില്‍ മുന്‍ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് വിജയവാഡ എസിബി കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാനത്തുടനീളം സിആര്‍പിസി സെക്ഷന്‍ 144 കര്‍ശനമാക്കി പോലീസ് ഉത്തരവിറക്കിയത്.
നാലോ അതിലധികമോ ആളുകള്‍ ഒത്തുകൂടുന്നത് വിലക്കുന്ന സെക്ഷന്‍ 144 എല്ലാ മണ്ഡലങ്ങളിലും പ്രാബല്യത്തില്‍ വരും. പ്രതിപക്ഷമായ തെലുങ്കുദേശം പാര്‍ട്ടിയുടെ (ടിഡിപി) പ്രതിഷേധം തടയുന്നതിനാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.
നായിഡുവിനെ െ്രെകം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സിഐഡി) നന്ദ്യാലില്‍ അറസ്റ്റ് ചെയ്തതിന് ശേഷം ശനിയാഴ്ച മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു.