വിജയവാഡ - അഴിമതിക്കേസില്‍ അറസ്റ്റിലായ തെലുഗ് ദേശം പാര്‍ട്ടി അധ്യക്ഷനും, ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡുവിന്റെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. നായിഡുവിനെ വിജയവാഡ മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കി. കഴിഞ്ഞ 11 മണിക്കൂര്‍ നായിഡുവിനെ സി ഐ ഡി വിഭാഗം ചോദ്യം ചെയ്തു. എന്നാല്‍ ചോദ്യം ചെയ്യലിന് നായിഡു സഹകരിച്ചില്ല. 10 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലി നല്‍കിയെങ്കിലും ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെന്ന് സി ഐ ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. എല്ലാ ചോദ്യങ്ങള്‍ക്കും, ഇല്ല, അറിയില്ല, ഓര്‍മയില്ല എന്നായിരുന്നു നായിഡുവിന്റെ മറുപടികള്‍. 371 കോടിയുടെ അഴിമതിക്കേസിലാണ് ചന്ദ്രബാബു നായിഡു അറസ്റ്റിലായത്.