ബംഗളൂരു- പ്രശസ്ത കാർട്ടൂണിസ്റ്റ് അജിത് നൈനാൻ (68) മൈസൂരിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
ഇന്ത്യാ ടുഡേ മാഗസിനിലെ 'സെന്റര്‍സ്റ്റേജ്' പരമ്പരയിലൂടെയും ടൈംസ് ഓഫ് ഇന്ത്യയിലെ 'നിനാൻസ് വേൾഡ്' എന്ന പരമ്പരയിലൂടെയും പ്രശസ്തനാണ് അജിത് നൈനാൻ. രണ്ട് വർഷമായി മൈസൂരിൽ നൈനാൻ തനിച്ചായിരുന്നു താമസം. സുഖമില്ലാത്ത ഭാര്യ ഗോവയിലുള്ള മകളുടെ വീട്ടിലേക്ക് പോയതായി കുടുംബ വൃത്തങ്ങൾ അറിയിച്ചു.