നീമുച്ച്- സ്ത്രീധനം ആവശ്യപ്പെട്ട് ഗർഭിണിയായ ഭാര്യയെ കിണറ്റിലേക്ക് തള്ളിയിട്ട് മാതാപിതാക്കൾക്ക് വീഡിയോ അയച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലാണ് സംഭവം. ഭർത്താവ് പുറത്തെടുക്കുന്നതുവരെ യുവതി രണ്ട് മണിക്കൂർ കിണറ്റിനുള്ളിൽ കയറിൽ തൂങ്ങിക്കിടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നീമുച്ചിൽ നിന്ന് 12 കിലോമീറ്റർ അകലെ ജവാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ കീറോൺ ഗ്രാമത്തിൽ ഓഗസ്റ്റ് 21 നാണ് സംഭവം നടന്നതെന്ന് പ്രാദേശിക പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.രാജസ്ഥാനിലെ പ്രതാപ്ഗഢ് ജില്ലയിൽ നിന്നുള്ള പരാതിക്കാരിയായ ഉഷ കീറും രാകേഷ് കീറും മൂന്ന് വർഷം മുമ്പാണ് വിവാഹിതരായത്. എന്നാൽ ഭർത്താവും മാതാപിതാക്കളും സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് സബ് ഇൻസ്പെക്ടർ അസ്ലം ഖാൻ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഓഗസ്റ്റ് 21ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് രാകേഷ് ഉഷയെ കിണറ്റിലേക്ക് തള്ളിയിട്ടത്. സ്ത്രീധനം ആവശ്യപ്പെട്ട് രാകേഷ് വീഡിയോ ചിത്രീകരിച്ച് പിതാവിന് അയച്ചുകൊടുക്കുകയായിരുന്നു. കയറിൽ തൂങ്ങിക്കിടന്ന യുവതിയെ ഒടുവിൽ, രണ്ട് മണിക്കൂറിന് ശേഷം ഭർത്താവ് പുറത്തെടുത്തുവെന്ന് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വീരേന്ദ്ര സിംഗ് രഘുവംശി പറഞ്ഞു.
വീഡിയോ വൈറലാകുകയും യുവതി പരാതി നൽകുകയും ചെയ്തതോടെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പോലീസ് രാകേഷ് കീറിനെ അറസ്റ്റ് ചെയ്തു.