ന്യൂദൽഹി- ഡിഎംകെ നേതാവും തമിഴ്നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ സനാതൻ ധർമ്മത്തിനെതിരെ നടത്തിയ പരാമർശങ്ങൾ നടത്തി വിദ്വേഷ പ്രസംഗമാണെന്ന് സിവോട്ടർ രാജ്യവ്യാപകമായി നടത്തിയ സർവേയിൽ പ്രതികരിച്ചവരിൽ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നു. 3,350 പേരെയാണ് സർവേയിൽ പങ്കെടുപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ച നടത്തിയ പ്രസംഗത്തിലാണ് ഡിഎംകെ നേതാവ് , സനാതന ധർമ്മത്തെ പല മാരക രോഗങ്ങളുമായും താരതമ്യം ചെയ്ത് അത് ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്തത്. ഡിഎംകെ നേതാവിന്റെ പരാമർശം വിദ്വേഷ പ്രസംഗത്തിന് തുല്യമാണെന്ന് പ്രതികരിച്ചവരിൽ 50 ശതമാനത്തിലധികം പേരും അഭിപ്രായപ്പെട്ടു. പ്രതിപക്ഷ സഖ്യത്തെ പിന്തുണയ്ക്കുന്നവരെന്ന് അവകാശപ്പെടുന്ന 44 ശതമാനം ആളുകളും ്ഈ വാദത്തോട് യോജിക്കുന്നു. യുപിഎയിൽ അംഗമായ ഡി.എം.കെ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ പ്രതിപക്ഷം രൂപീകരിച്ച ഇന്ത്യാ സഖ്യത്തിന്റേയും ഭാഗമാണ്.