Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മൊറോക്കോ ഭൂകമ്പം; മരണം ആയിരം കടന്നു

കാസബ്ലാങ്ക(മൊറോക്കോ)- മൊറോക്കോ- ലോകത്തെ സങ്കടത്തിലാഴ്ത്തി മൊറോക്കോയിലുണ്ടായ ദശാബ്ദങ്ങളിലെ ഏറ്റവും മാരകമായ ഭൂകമ്പത്തിൽ മരണം ആയിരം കടന്നതായി അധികൃതർ അറിയിച്ചു. വ്യാപകമായ നാശനഷ്ടങ്ങളാണ് രാജ്യത്തുണ്ടായത്. രക്ഷപ്പെട്ടവരെ അർധരാത്രി തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രി 11:11-നാണ് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. ശക്തമായ ഭൂകമ്പത്തിൽ പുരാതന കെട്ടിടങ്ങൾ അടക്കം നിരവധി കെട്ടിടങ്ങൾ തകർന്നു. ഭയചകിതരായ ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്കോടി തെരുവുകളിൽ അഭയം തേടി. 
പരിക്കേറ്റവരിൽ 51 പേരുടെ നില ഗുരുതരമാണെന്ന് മൊറോക്കൊ ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ പെടുത്തിയ മറാകിഷ് ഓർഡ് സിറ്റിയിലെ നിരവധി കെട്ടിടങ്ങൾ തകർന്നതായി പ്രദേശവാസികൾ പറഞ്ഞു. ഭൂകമ്പ പ്രഭവ കേന്ദ്രത്തിന് ഏറ്റവും അടുത്തുള്ള വലിയ നഗരമാണ് മറാകിഷ്. 
തകർന്ന കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കു വേണ്ടി തിരച്ചിൽ സംഘങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്ക് ഓടിയെത്തി. റോയൽ ആംഡ് ഫോഴ്‌സും പ്രാദേശിക അതോറിറ്റികളും സുരക്ഷാ വകുപ്പുകളും സിവിൽ പ്രൊട്ടക്ഷൻ വിഭാഗവും ആവശ്യമായ സഹായങ്ങൾ നൽകാനും നാശനഷ്ടങ്ങൾ വിലയിരുത്താനും സർവ ശേഷിയും ഉപയോഗപ്പെടുത്തുന്നതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു. പലയിടത്തും റോഡുകൾ തകരുകയും വൈദ്യുതി സ്തംഭിക്കുകയും ചെയ്തത് രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിലാക്കി. 

Latest News