Sorry, you need to enable JavaScript to visit this website.

പൂമാലയിടാന്‍ വന്ന അനുയായികള്‍ ഞെട്ടി, എം.എല്‍.എയുടെ കഴുത്തില്‍ പാമ്പ്

ഭോപാല്‍- മധ്യപ്രദേശിലെ ഷിയോപൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ബാബു ജന്‍ഡേല്‍ വെള്ളിയാഴ്ച തന്റെ ജന്മദിനം വിചിത്രമായ രീതിയില്‍ ആഘോഷിച്ചു. അനുയായികള്‍ അര്‍പ്പിക്കുന്ന പതിവ് പൂമാലകള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച ബാബു ജന്‍ഡേല്‍, കഴുത്തില്‍ ജീവനുള്ള പാമ്പിനെ ചുററിയാണ് അനുയായികളെ വരവേറ്റത്.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി, ബാബു ജന്‍ഡേല്‍ കഴുത്തില്‍ ഒരു കറുത്ത പാമ്പിനെ ചുറ്റിപ്പിടിച്ച് തന്റെ അനുയായികളെ സുഖമായി അഭിവാദ്യം ചെയ്യുന്നത് കാണാം.

മാധ്യമങ്ങളോട് സംസാരിച്ച ബാബു ജന്‍ഡേല്‍ പറഞ്ഞു, 'ഞാന്‍ എന്റെ ജന്മദിനം ലാളിത്യത്തോടെ ആഘോഷിക്കുന്നു, മൃഗങ്ങള്‍ എന്റെ സുഹൃത്തുക്കളെപ്പോലെയാണ്, എന്റെ വീട്ടുമുറ്റത്ത് പലപ്പോഴും പാമ്പുകള്‍ വരാറുണ്ട്. പാമ്പ് ശിവനെ പ്രതിനിധീകരിക്കുന്നു, അതിനാല്‍ ഞാന്‍ അത് എന്റെ കഴുത്തിന് ചുറ്റും പൊതിഞ്ഞു.

ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ തടിച്ചുകൂടിയ അനുയായികളുടെ കൂട്ടത്തില്‍ ഒരു പാമ്പാട്ടിയും ഉണ്ടായിരുന്നു. ജന്‍ഡേല്‍ പാമ്പിനെ ഇയാളുടെ പെട്ടിയില്‍ നിന്ന് എടുത്താണ് കഴുത്തില്‍ ഇട്ടത്.

 

Latest News