പരിയാരം-യുവതിയുടേയും മകളുടേയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് പരിധിയിലെ 39 കാരിയുടെ പരാതി പ്രകാരമാണ് കേസ്.
ഇവരുടെയും 13 കാരിയായ മകളുടെയും ചിത്രങ്ങല്‍ മോര്‍ഫ് ചെയ്ത് വിവിധ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് അപമാനിക്കുകയും മാനഹാനി വരുത്തുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ വിവരങ്ങളും ഇവര്‍ പോലീസിന് നല്‍കിയിട്ടുണ്ട്.