ബംഗളൂരു- പാമ്പുകളും കുരങ്ങുകളും വിമാനം കയറി വരുന്നത് തുടരുന്നു. ബാങ്കോക്കില്‍ നിന്നും ബംഗളൂരുവിലെത്തിയ വിമാനത്തിലെ ബാഗേജില്‍ കണ്ടെടുത്തത് അപൂര്‍വ ഇനത്തിലുള്ള 78 പാമ്പുകളേയും ആറ് കപൂചിന്‍ കുരങ്ങുകളേയും. ഇതില്‍ കുരങ്ങുകളുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
വന്യജീവികളെ കടത്താന്‍ ശ്രമിച്ച കേസില്‍ കസ്റ്റംസ് കേസെടുത്തു. ചത്ത കപൂചിന്‍ കുരങ്ങുകളെ നിയമാനുസൃതമായി സംസ്‌ക്കരിച്ചു. വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെടുന്നവയാണ് പിടിച്ചെടുത്തവ ജീവികളെല്ലാം.
ബാഗേജില്‍ പല നിറങ്ങളിലുള്ള 55 പെരുമ്പാമ്പുകളും 17 രാജവെമ്പാലകളുമാണുണ്ടായിരുന്നത്. ഇവയ്‌ക്കെല്ലാം ജീവനുണ്ടായിരുന്നു.