പൊതുസ്ഥലത്തു രാജകീയ പ്രോട്ടോക്കോള്‍ പാലിക്കാറുള്ളതുകൊണ്ടാണ് രാജകീയ ദമ്പതിമാരുടെ സ്വകാര്യത തപ്പി പാപ്പരാസികള്‍ ഹണിമൂണ്‍ സ്ഥലങ്ങളിലേക്കും അവധിക്കാല സ്ഥലങ്ങളിലേക്കും ക്യാമറ തിരിക്കുന്നത്. വില്യവും കെയ്റ്റും കുടുങ്ങിയത് അത്തരമൊരു രഹസ്യ ക്യാമറയിലാണ്. എന്നാല്‍ ഹാരിയും മേഗനും അതിനിടെ നല്‍കിയില്ല. പൊതുസ്ഥലത്തു ലിപ്‌ലോക്കുമായി അവര്‍ പാപ്പരാസികളെ ഞെട്ടിക്കുകയും ചെയ്തു.
പൊതുസ്ഥലത്ത് വികാരപ്രകടനങ്ങള്‍ വേണ്ട എന്ന പ്രോട്ടോക്കോള്‍ മറികടന്നാണ് ചാരിറ്റി പോളോ ഗെയിമിന്റെ സമ്മാനവേദിയില്‍ ഹാരിയും, മെഗാനും ചുംബിച്ചത്. സെന്റെബെയില്‍ പോളോ കപ്പിലാണ് ഹാരിയുടെ ടീമായ സെന്റെബെയില്‍ സെന്റ് റീജിസ് ടീം 54ന് റോയല്‍ സല്യൂട്ടിനെ തോല്‍പ്പിച്ചത്. രണ്ട് ഗോളുകള്‍ ഹാരിയുടെ വകയായിരുന്നു. ഈ ഘട്ടത്തില്‍ ഭര്‍ത്താവിനെ അനുമോദിക്കാന്‍ കാത്തുനില്‍ക്കുകയായിരുന്നു 36കാരിയായ ഡച്ചസ്. ലെസോത്തോയില്‍ എച്ച്‌ഐവിയും, എയ്ഡ്‌സും ബാധിച്ച ചെറുപ്പക്കാര്‍ക്ക് പിന്തുണ നല്‍കുന്ന ഹാരിയുടെ ചാരിറ്റിക്ക് വേണ്ടി ഫണ്ട് കണ്ടെത്താനാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. ടീമിന്റെ ക്യാപ്റ്റനും, അന്താരാഷ്ട്ര പോളോ ഇതിഹാസവുമായ നാക്കോ ഫിഗേറാസിന് സൗഹൃദപരമായ ആലിംഗനം കൈമാറിയ ശേഷമാണ് മെഗാന്‍ ഹാരിയുടെ ചുണ്ടില്‍ ചുംബിച്ചത്.