തിരുവനന്തപുരം - പുതുപ്പള്ളിയിലെ കയ്പ്പ് തിരിച്ചറിഞ്ഞ് സി.പി.എം. പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വിജയിച്ചാൽ അത് ലോകാത്ഭുതമെന്ന് സി.പി.എം നേതാവും മുൻ മന്ത്രിയുമായ എ.കെ ബാലൻ പ്രതികരിച്ചു. 53 വർഷം ഉമ്മൻചാണ്ടി വാണ ഒരു മണ്ഡലത്തിൽ മറിച്ചൊരു തീരുമാനം ഉണ്ടായാൽ അത് അത്ഭുദകരമായിരിക്കും. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എന്നല്ലേ യു.ഡി.എഫ് പറഞ്ഞത്. അത് വരുമോയെന്ന് നോക്കാമെന്നും എ.കെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 16033 കടന്നിരിക്കുകയാണ്.