ന്യൂദല്‍ഹി- സ്ത്രീകളുടെ ചാരിത്ര്യശുദ്ധിയെ കുറിച്ച് ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഏറ്റവും വലിയ ക്രൂരതയാണെന്ന് ദല്‍ഹി ഹൈക്കോടതി. ക്രൂരതയുടെ പേരില്‍ ഒരു യുവതിക്ക് വിവാഹ മോചനം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ പരാമര്‍ശം.
അവിഹിത ബന്ധം ആരോപിച്ച് സ്ത്രീകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതിനേക്കാളും വലിയ ക്രൂരതയില്ലെന്ന് ജഡ്ജി പറഞ്ഞു. സഹോദരി ഭര്‍ത്താവുമായി അവിഹിത ബന്ധമുണ്ടെന്ന് ഭര്‍ത്താവ് ആരോപിക്കുന്നുവെന്നാണ് യുവതി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. വഷളായ ബന്ധങ്ങള്‍ വേദനയും ദുഃഖവും മാത്രമാണ് സമ്മാനിക്കുകയെന്നും അതു കൊണ്ട് വേര്‍പെടലാണ് ഇത്തരം കേസുകളില്‍ അഭികാമ്യമെന്നും കോടതി വ്യക്തമാക്കി.