Sorry, you need to enable JavaScript to visit this website.

മുംബൈയില്‍ കണ്ടെത്തിയ കുട്ടികളെ കൊണ്ടുവരുന്നത് ട്രെയിനില്‍, ശനിയാഴ്ച തൃശൂരിലെത്തും

തൃശൂര്‍-മുംബൈയില്‍ കണ്ടെത്തിയ കുട്ടികളെയും കൊണ്ട്  നെടുപുഴ പോലീസ് നാളെ തൃശൂരിലേക്ക് തിരിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 30ന് ട്രെയിനിലാണ് കുട്ടികളെയും കൊണ്ട് പോലീസ് തൃശൂരിലേക്ക്  തിരിക്കുക.
കുട്ടികളെ കാണാതായത്  സംബന്ധിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിമാനത്തില്‍ യാത്ര അനുവദിക്കാത്തത് കൊണ്ടാണ്  മുംബൈയില്‍നിന്ന് ഇവര്‍ ട്രെയിന്‍ മാര്‍ഗ്ഗം തൃശൂരിലേക്ക് വരുന്നത്.
മുംബൈ പനവേലില്‍ പോലീസ് കസ്റ്റഡിയില്‍ ആയിരുന്ന മൂന്ന് കുട്ടികളെയും  മജിസ്‌ട്രേറ്റിനു  മുന്നില്‍ ഹാജരാക്കി കുട്ടികളെ കേരള പോലീസിന് കൈമാറുന്നതിന്റെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി.
തുടര്‍ന്ന് മുന്ന് കുട്ടികളെയും പനവേലിലെ ചൈല്‍ഡ് ലൈനിലേക്ക് മാറ്റുകയായിരുന്നു.  നാളെ രാവിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളെ നെടുപുഴ പോലീസിന് കൈമാറും.
നെടുപുഴ എസ് ഐ,  വനിതാ കോണ്‍സ്റ്റബിള്‍, കുട്ടികളില്‍ ഒരാളുടെ ചെറിയച്ഛന്‍ എന്നിവരാണ് മുംബൈയിലുള്ളത്. ശനിയാഴ്ച ഉച്ചയോടെ ഇവര്‍ തൃശൂരില്‍ എത്തും. മ്പതാം  ക്ലാസില്‍ പഠിക്കുന്ന രണ്ടു വിദ്യാര്‍ഥിനികളെയും ഒരു വിദ്യാര്‍ഥിയെയുമാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ കാണാതായത്.
നാട്ടിലും മറ്റും അന്വേഷണം നടക്കുന്നതിനിടയിലാണ് കുട്ടികളെ മുംബൈയില്‍ കണ്ടെത്തിയത്. ുംബൈയിലെത്തിയ കുട്ടികള്‍  പനവേലില്‍ റോയല്‍ എന്ന ടൂറിസ്റ്റ് ഹോമില്‍ റൂമെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഹിന്ദി പറയാന്‍ ബുദ്ധമുട്ട് നേരിട്ടപ്പോള്‍ ഹോട്ടല്‍ അധികൃതര്‍ക്ക് സംശയം തോന്നുകയും മലയാളികളാണെന്ന് അറിഞ്ഞപ്പോള്‍ അവിടെ കരിക്ക് കച്ചവടം നടത്തുന്ന മലയാളിയായ തൃശൂര്‍ ചാവക്കാട് സ്വദേശി താഹിറിനെ വിളിച്ചുവരുത്തുകയും ചെയ്തു. കുട്ടികളെ കാണാനില്ലെന്ന് വാട്‌സാപ്പ് സന്ദേശം താഹിറിനും ലഭിച്ചിരുന്നു. കുട്ടികളുമായി താഹിര്‍ സംസാരിക്കുകയും തൃശൂരില്‍ നിന്ന് കാണാതായ കുട്ടികളാണെന്ന് സ്ഥിരീകരിച്ചതോടെ താഹിര്‍ വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു.
കുട്ടികള്‍ ദല്‍ഹിയിലേക്കോ ഉത്തര്‍പ്രദേശിലേക്കോ പോകാനുള്ള നീക്കത്തിലായിരുന്നുവെന്നാണ് സംശയിക്കുന്നത്. കുട്ടികളില്‍ ഒരാളുടെ കയ്യില്‍ വലിയൊരു തുകയുമുണ്ടായിരുന്നു.

 

Latest News