പാലക്കാട് - വാളയാര്‍ രേഖയില്ലാതെ കടത്തിയ 55 ലക്ഷം രൂപയുമായി മൂന്നുപേര്‍ പിടിയിലായി. കോയമ്പത്തൂര്‍ സ്വദേശികളായ കെ മണികണ്ഠന്‍ (33), എല്‍ അഭിലാഷ് (23), മോഹനകൃഷ്ണ ഗുപ്ത എന്ന നവീന്‍കുമാര്‍ (46) എന്നിവരെയാണ് പാലക്കാട് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ ആര്‍ അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം വാളയാര്‍ ടോള്‍ പ്ലാസയില്‍നിന്ന് പിടികൂടിയത്. കാറില്‍ പ്രത്യേകം തയ്യാറാക്കിയ അറയില്‍ ചാക്കുകളിലാക്കിയ നിലയിലായിരുന്നു പണം. പിടിച്ചെടുത്ത പണവും പ്രതികളെയും തുടര്‍നടപടിക്കായി വാളയാര്‍ പൊലീസിന് കൈമാറി.