കൊച്ചി - സംസ്ഥാനത്ത് മുഖ്യമന്ത്രിക്ക് മാത്രം സുരക്ഷ കിട്ടിയാല്‍ പോരെന്നും ഇങ്ങനെ പോയാല്‍ മതിയോ എന്ന് മുഖ്യമന്ത്രി തന്നെ ചിന്തിക്കണമെന്നും ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രന്‍. എറണാകുളം ജില്ലാ കളക്ടര്‍ ഉടന്‍ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണമെന്നും ഇതര സംസ്ഥാനക്കാരുടെ കണക്കെടുക്കല്‍ കൃത്യമായി പൂര്‍ത്തിയാക്കണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ആലുവയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. പീഡനത്തിന് ഇരയായ കുട്ടിയുടെ ഇപ്പോഴത്തെ മാനസികാവസ്ഥ വളരെ മോശമാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.