ചെന്നൈ- സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന പരാമര്‍ശം വിവാദമായതിനു പിന്നാലെ കേരളത്തിലെ ക്ഷേത്രത്തിലുണ്ടായ അനുഭവം പങ്കുവെച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേരളത്തിലെ ക്ഷേത്രത്തില്‍ കയറാതെ മടങ്ങിയ കാര്യമാണ്
സാമൂഹിക പരിഷ്‌കര്‍ത്താവായ നാരായണ ഗുരുവിന്റെ 169ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ബംഗളൂരുവില്‍ നടന്ന പരിപാടിയില്‍ സിദ്ധരാമയ്യ പങ്കുവെച്ചത്.
ഒരിക്കല്‍, ഞാന്‍ കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ പോയി, അവര്‍ എന്നോട് ഷര്‍ട്ട് അഴിച്ച് പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു, ഞാന്‍ ക്ഷേത്രത്തില്‍ കയറാന്‍ വിസമ്മതിച്ചു, പുറത്തു നിന്ന് പ്രാര്‍ത്ഥിച്ചോളാമെന്നാണ് അവരോട് പറഞ്ഞത്. എല്ലാവരോടും ഷര്‍ട്ട് അഴിക്കാന്‍ അവര്‍ പറഞ്ഞില്ല, ചിലരോടു മാത്രം. ഇത് മനുഷ്യത്വരഹിതമായ ഒരു ആചാരമാണ്, ദൈവത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്- സിദ്ധരാമയ്യ പറഞ്ഞു.