Sorry, you need to enable JavaScript to visit this website.

എമിറേറ്റസ് നറുക്കെടുപ്പില്‍ ബംഗളൂരു സ്വദേശിക്ക് 28 ലക്ഷം രൂപ സമ്മാനം

ദുബായ്- ഏറ്റവും പുതിയ എമിറേറ്റ്‌സ് നറുക്കെടുപ്പില്‍ ബംഗളൂരു സ്വദേശി  1,25,000 ദിര്‍ഹം (28,31,809 രൂപ) സമ്മാനം നേടി. ഓട്ടോറിക്ഷാ െ്രെഡവറുടെ മകനായ പ്രകാശ് ബാബു (47) വാണ് എമിറേറ്റ്‌സ് നറുക്കെടുപ്പില്‍ മെഗാ സമ്മാനം കരസ്ഥമാക്കിയത്.
കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിനായി  സ്‌കൂള്‍ പഠനം നിര്‍ത്തിയ പ്രകാശ് ബാബു ഇപ്പോള്് ബംഗളൂരുവിലെ  ഒരു ലോജിസ്റ്റിക് കമ്പനിയില്‍ ജോലി ചെയ്യുന്നു.
ജീവിതകാലം മുഴുവന്‍  സാമ്പത്തികമായി ബുദ്ധിമുട്ടിയെന്നും  നല്ല വിദ്യാഭ്യാസമോ ജോലിയോ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.  പക്ഷേ മകന് വേണ്ടി ഞാന്‍ വലിയ സ്വപ്നം കാണുന്നു. എനിക്ക് ഒരിക്കലും ലഭിക്കാത്ത വിദ്യാഭ്യാസം മകന് ലഭ്യമാക്കും- പ്രകാശ് എമിറേറ്റ്‌സ് നറുക്കെടുപ്പ് സംഘാടകരോട് പറഞ്ഞു.

മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ ഏറ്റവും വലിയ സമ്മാനമായ 100 മില്യണ്‍ ദിര്‍ഹംനറുക്കെടുപ്പിനൊപ്പം എമിറേറ്റ്‌സ് ഡ്രോയില്‍ പങ്കെടുക്കുന്നവര്‍ക്ക് എല്ലാ ആഴ്ചയും മൂന്ന് ഗെയിമുകള്‍ കളിക്കാനുള്ള അവസരം നല്‍കുന്നു. പങ്കെടുക്കുന്നവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നോ ആന്‍ഡ്രോയിഡ്, ആപ്പിള്‍ സ്‌റ്റോറുകളില്‍ ലഭ്യമായ ആപ്ലിക്കേഷനില്‍ നിന്നോ ടിക്കറ്റുകള്‍ വാങ്ങി എമിറേറ്റ്‌സ് ഡ്രോ ഗെയിമുകളില്‍ പങ്കെടുക്കാം.

 

Latest News