മെക്‌സിക്കോ- മെക്‌സിക്കോ സിറ്റിയുടെ മുന്‍ മേയര്‍ ക്ലോഡിയ ഷെയ്ന്‍ബോം അടുത്ത വര്‍ഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകും. എതിര്‍സ്ഥാനാര്‍ഥിയും വനിതയായാതിനാല്‍ മെക്‌സിക്കന്‍ വോട്ടര്‍മാര്‍ രണ്ട് വനിതകള്‍ക്കു വേണ്ടിയായിരിക്കും വോട്ട് ചെയ്യുക.
2024ലെ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ മൊറേന വിജയിക്കുമെന്ന് പ്രഖ്യാപന വേളയില്‍ ഷീന്‍ബോം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നതിനാല്‍ നഷ്ടപ്പെടുത്താന്‍ ഒരു നിമിഷം പോലുമില്ലെന്നും അവര്‍ പറഞ്ഞു.
എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗില്‍ ഡോക്ടറേറ്റ് നേടിയ ഭൗതികശാസ്ത്രജ്ഞയും മെക്സിക്കോയുടെ നിലവിലെ പ്രസിഡന്റ് ആന്‍ഡ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറിന്റെ അനുയായിയുമാണ് 61കാരിയായ ഷൈന്‍ബോം. പ്രതിപക്ഷത്തിന്റെ മുന്‍നിര മത്സരാര്‍ഥി 60കാരി ഷോച്ചിറ്റില്‍ ഗാല്‍വേസിനാകട്ടെ തദ്ദേശീയ എഞ്ചിനീയറാണ്.