Sorry, you need to enable JavaScript to visit this website.

ഉദയനിധിയെ ചെരിപ്പ് കൊണ്ട് അടിക്കുന്നവർക്ക് പത്ത് ലക്ഷം; പോസ്റ്ററുകൾ പതിച്ച് ഹിന്ദു സംഘടന

ഹൈദരാബാദ്- സനാതന ധർമ്മ വിരുദ്ധ പരാമർശത്തിന്റെ പേരിൽ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെ ചെരിപ്പുകൊണ്ട് അടിക്കുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ഹിന്ദു സംഘടനയായ ജന ജാഗരണ സമിതി.വിജയവാഡയിൽ പാരിതോഷികം വാഗ്ദാനം ചെയ്യുന്ന പോസ്റ്ററുകൾ വ്യാപകമായി പതിച്ചു.

അയോധ്യാ സന്യാസി സന്ത് പരംഹംസ് ആചാര്യ  ഉദയനിധി സ്റ്റാലിന്റെ തലയെടുക്കുന്നവർക്ക് നേരത്ത് പത്ത് കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. ഉദയനിധിയുടെ   പ്രതീകാത്മക 'ശിരഛേദം' നടത്തി അദ്ദേഹത്തിന്റെ പോസ്റ്റർ കത്തിച്ചതിന് പിന്നാലെ  സ്റ്റാലിന്റെ തലവെട്ടാൻ ആർക്കും കഴിഞ്ഞില്ലെങ്കിൽ  താൻ തന്നെ ആ ദൗത്യം നിർവഹിക്കുമെന്നും പറഞ്ഞിരുന്നു. സാമൂഹ്യ നീതിക്കും സമത്വത്തിനും എതിരായ സനാതന ധർമത്തെ ഡെങ്കിപ്പനിയോടും കൊറോണയോടും ഉപമിച്ച  ഉദനിധിയുടെ പരാമർശങ്ങൾക്കെതിരെ ബി.ജെ.പി നേതാക്കൾ വ്യാപക വിമർശനമാണ് ഉയർത്തുന്നത്.

കാവി പാർട്ടി നേതാക്കൾ തന്റെ പ്രസ്താവനകളെ വളച്ചൊടിക്കുകയാണെന്ന് ഉദയനിധി സ്റ്റാലിൻ ആരോപിച്ചു. കേന്ദ്രമന്ത്രി അമിത് ഷായെയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പോലുള്ളവർ വ്യാജവാർത്തയുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ നടപടി ആവശ്യപ്പെടുന്നതെന്നും നിയമപരമായ വെല്ലുവിളികൾ നേരിടാൻ താൻ തയാറാണെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

 

Latest News