ചെന്നൈ-സനാതന ധർമ വിവാദത്തെത്തുടർന്ന് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ തല വെട്ടാൻ ആഹ്വാനം ചെയ്ത അയോധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ഡിഎംകെ നിയമവിഭാഗം നൽകിയ പരാതിയിൽ മധുര പോലീസ് ആണ് കേസ് എടുത്തത്. കലാപാഹ്വാനം അടക്കം കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തലവെട്ടൽ ആഹ്വാനത്തിനൊപ്പം ഉദയനിധിയെ പ്രതീകാത്മകമായി ശിരച്ഛേദം ചെയ്യുന്ന വീഡിയോയും സന്യാസി പങ്കുവെച്ചിരുന്നു. ഈ വീഡിയോ ചിത്രീകരിച്ച വ്യക്തിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഉദയനിധിയുടെ തല വെട്ടിയാൽ 10 കോടി രൂപ പാരിതോഷികം നൽകുമെന്ന് പ്രസ്താവിച്ച സന്യാസി പിന്നീട് തലയെടുക്കുന്നവർക്ക് പ്രതിഫലം വർധിപ്പിക്കുമെന്നും പ്രസ്താവിച്ചിരുന്നു.