കീവ്- കിഴക്കന്‍ ഉക്രൈനിലെ ഒരു മാര്‍ക്കറ്റില്‍ റഷ്യന്‍ ആക്രമണത്തില്‍ ഒരു കുട്ടിയടക്കം 16 പേര്‍ മരിച്ചതായി പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറയുന്നു.
ഒരു കുട്ടിയുള്‍പ്പെടെ 16 പേരെങ്കിലും കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കോസ്റ്റ്യാന്റിനിവ്കയിലെ റഷ്യന്‍ ആക്രമണത്തെ ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി അപലപിച്ചു,
യുദ്ധക്കളത്തിന് സമീപമുള്ള ഒരു മാര്‍ക്കറ്റും കടകളും ഫാര്‍മസിയും തകര്‍ന്നതായി സെലന്‍സ്‌കി ടെലിഗ്രാമില്‍ പറഞ്ഞു. ബഖ്മുട്ട് നഗരത്തില്‍ നിന്ന് ഏകദേശം 19 മൈല്‍ അകലെയുള്ള സ്ഥലം മാസങ്ങളായി പോരാട്ടം ശക്തമായി നടക്കുന്ന പ്രദേശമാണ്.
'ഈ റഷ്യന്‍ തിന്മയെ എത്രയും വേഗം പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.