Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ രൂപ കടത്താന്‍ ശ്രമിച്ചത് കുഴല്‍പ്പണ ലോബിയെന്ന് സംശയം

നെടുമ്പാശ്ശേരി - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തേക്ക് ഇന്ത്യന്‍ രൂപ കടത്താന്‍ ശ്രമിച്ചത് കുഴല്‍പണ ലോബിയെന്ന് സംശയം. 29,41000 രൂപയുടെ ഇന്ത്യന്‍ കറന്‍സിയാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗവും സിയാല്‍ സുരക്ഷ വിഭാഗവും ചേര്‍ന്ന് പിടിച്ചത് . സോണി, വര്‍ഗീസ് എന്നീ യാത്രക്കാരാണ് കറന്‍സി കൊണ്ടുപോകുവാന്‍ ശ്രമിച്ചത്. കൊച്ചിയില്‍നിന്നു സിംഗപ്പൂര്‍ വഴി ഓസ്‌ട്രേലിയയിലേക്ക് പോകുവാനാണ് വന്നത്. ചെക്കിന്‍ ബാഗിലാണ് കറന്‍സി ഒളിപ്പിച്ചിരുന്നത്. രണ്ട് യാത്രക്കാരെയും  കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തുവരുന്നു.

 

Latest News