റാഞ്ചി- ദുര്‍മന്ത്രവാദത്തിന് 65കാരനെ കൊലപ്പെടുത്തിയ കേസില്‍ ഝാര്‍ഖണ്ഡില്‍ ഏഴു പേര്‍ അറസ്റ്റില്‍. ഖുന്തി ജില്ലയിലാണ് സംഭവം.
ഭാനു മുണ്ഡയാണ് കൊല്ലപ്പെട്ടത്. റാഞ്ചിയില്‍ നിന്ന് 80 കിലോമീറ്റര്‍ ദൂരെയുള്ള സെരേന്‍ഗട്ടു ഗ്രാമത്തില്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന് പോലീസ് പറയുന്നു.
ഏഴു പേര്‍ക്കെതിരേ ദുര്‍മന്ത്രവാദ നിരോധന നിയമം പ്രകാരം എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തു. കേസില്‍ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.