ഭോപാല്‍ - മധ്യപ്രദേശിലെ ഛത്തര്‍പുരില്‍ രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരങ്ങള്‍ക്ക് നേരേ ക്രൂരമായ ആക്രമണം. കമിതാക്കളെന്ന് തെറ്റിധരിച്ചാണ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ സഹോദരങ്ങളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ആക്രമിച്ചത്. സഹോദരങ്ങളുടെ പരാതിയില്‍ മൂന്നുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു.
ഓഗസ്റ്റ് 31ന് സത്തായ് റോഡിലെ ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് ആക്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പിന്നീട് സാമൂഹികമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു.
പ്രതികളുടെ സാമൂഹികമാധ്യമങ്ങളില്‍ ബജ്‌റംഗ്ദളിനെ അനുകൂലിക്കുന്നകാര്യങ്ങളുണ്ടെങ്കിലും ഇവര്‍ക്ക് സംഘടനയുമായി ബന്ധമുണ്ടെന്ന കാര്യത്തില്‍ ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു ഛത്തര്‍പുര്‍ പോലീസ് സൂപ്രണ്ട് രത്‌നേഷ് തോമറിന്റെ പ്രതികരണം.